ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. രണ്ട് വിസ്താര വിമാനങ്ങൾ ഒരേ സമയം റൺവേയിൽ വന്നതിനെ തുടർന്നാണ് വിമാനത്താവളത്തിൽ ആശങ്കയുണ്ടായത്. എന്നാൽ, വിമാനങ്ങളിലൊന്നിന്റെ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ അപകടം വഴിമാറുകയായിരുന്നു. രണ്ട് വിമാനങ്ങളിലും 150ഓളം യാത്രക്കാരുണ്ടായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. അഹമ്മദാബാദിൽനിന്നെത്തിയ വിമാനവും ബാഗ്ദോഗ്രയിലേക്കു പോകുകയായിരുന്ന വിമാനവുമായിരുന്നു ഒരേ റൺവേയിലേക്ക് എത്തിയത്. വിസ്താര എയർലൈൻസിന്റെ ഇരു വിമാനങ്ങളിലും 300 പേർ വീതം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അഹമ്മദാബാദ് – ഡൽഹി വിമാനം ലാൻഡ് ചെയ്തതേ ഉണ്ടായിരുന്നുള്ളൂ. പാർക്കിങ് ബേയിലേക്കു പോകാനായി ആക്ടീവ് റൺവേ മറികടന്നു പോകാനായിരുന്നു എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) പൈലറ്റിനു കിട്ടിയ നിർദേശം. അതേസമയം, ഡൽഹി – ബാഗ്ദോഗ്ര വിമാനത്തിന് അതേ റൺവേയിലൂടെ പറന്നുയരാനുള്ള നിർദേശവും ലഭിച്ചു. അഹമ്മദാബാദ് വിമാനത്തിന്റെ പൈലറ്റ് സോനു ഗിൽ (45) ആണ് ഇക്കാര്യം തിരിച്ചറിഞ്ഞ് ഇടപെട്ടത്. വിമാനങ്ങൾ തമ്മിൽ വെറും 1.8 കിലോമീറ്റർ (1,800 മീറ്റർ) മാത്രം ദൂരം ഉള്ളപ്പോഴാണ് പൈലറ്റ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഉടൻതന്നെ എടിസിയെ വിവരം അറിയിച്ചു.
അഹമ്മദാബാദ്-ഡൽഹി വിമാനത്തിന് റൺവേ കടന്നു വരാൻ അനുമതി നൽകിയതിന് പിന്നാലെ ഡൽഹി-ബഗോദര വിമാനത്തിനും അനുമതി കൊടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും എ.ടി.സിയുടെ പിഴവാണിതെന്നും ഡി.ജി.സി.എ അറിയിച്ചു. എടിസി ഉദ്യോഗസ്ഥനെതിരെ ഡിജിസിഎ നടപടിയെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം