കൊല്‍ക്കത്ത: ഐപിസി സെക്ഷന്‍ 498എ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഭര്‍ത്താവിന്റെയോ ഭര്‍തൃ വീട്ടുകാരുടെയോ ചൂഷണങ്ങളില്‍ നിന്ന് സ്ത്രീയ്ക്ക് സംരക്ഷണം നല്കുന്ന നിയമമാണിത്. ഭര്‍ത്താവിനെതിരെ മുന്‍ഭാര്യ നല്കിയ ഗാര്‍ഹിക പീഡന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
സമൂഹത്തില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ പല കേസുകളിലും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്,” ജസ്റ്റിസ് ശുഭേന്ദു സാമന്ത പറഞ്ഞു.
”വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പരാതിക്കാരി കുറ്റാരോപിതനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് മനസിലാക്കുന്നത്,” എന്നും കോടതി പറഞ്ഞു.
2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെയുള്ള ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പരാതിക്കാരി ഹാജരാക്കിയ സാക്ഷിമൊഴികളിലും രേഖകളിലുമില്ലെന്ന് കോടതി കണ്ടെത്തി.
കൊല്‍ക്കത്തയിലെ ബാഗ്വിയാറ്റി സ്വദേശിനിയാണ് പരാതിക്കാരി. ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുവെന്നും കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഇവര്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ തന്റെ മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ തുടങ്ങി. കേസില്‍ ഭര്‍ത്താവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം