കൊച്ചി: മോന്സൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ 50,000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചു. കേസിൽ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മൺ.
ഇന്ന് രാവിലെ ഐജി ജി ലക്ഷ്മൺ ചോദ്യംചെയ്യലിനായി കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മൺ മുഖ്യ ആസൂത്രകനെന്നു ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. നിരവധി തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഐജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആരോപണം.
അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരുന്നു. ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
മറ്റൊരു പ്രതിയായ മുന്‍ ഡിഐജി എസ്. സുരേന്ദ്രനെ രണ്ടു തവണ ഇഡി ചോദ്യം ചെയ്തിരുന്നു. ലക്ഷ്മണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തില്ലെങ്കിൽ കേസിൽ പുരോഗതിയുണ്ടാവില്ലെന്ന് പോലീസ് മേധാവിയെയും കോടതിയെയും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം