ന്യൂഡല്‍ഹി: ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ( ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ). ഐഎസ്ആർഒ തയാറാക്കിയ ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ ട്വിറ്ററിലൂടെയാണ്(എക്സ്) ഐഎസ്ആർഒ സന്ദേശം പങ്കുവെച്ചത്.
‘ഇന്ത്യാ… ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, കൂടെ നിങ്ങളും’; ചന്ദ്രയാൻ മൂന്ന്. ഇന്ത്യ ഇപ്പോള്‍ ചന്ദ്രനിലാണുള്ളതെന്നായിരുന്നു ദൗത്യ വിജയത്തിന് പിന്നാലെ ഐഎസ്ആര്‍ഒ തലവന്‍ എസ്.സോമനാഥിന്റെ പ്രതികരണം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് ആരംഭിച്ച് 40 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലക്ഷ്യസ്ഥാനത്തെത്തിയത്. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.44 പിഎം മുതൽ ഐസ്ആർഒ ഓട്ടോമാറ്റിക് ലാൻഡിക് സീക്വൻസ് ആരംഭിച്ചിരുന്നു. വിക്രം ലാൻഡർ ഓൺബോർഡ് കംപ്യൂട്ടറുകളും ലോജികും ഉപയോഗിച്ചാണ് ചന്ദ്രനിലിറങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം