ജൊഹാന്നസ്ബർഗ്: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ചന്ദ്രയാൻ 3 ദൗത്യത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ ദൗത്യം വിജയിച്ച നിമിഷം രാജ്യത്തിന് ഏറെ അമൂല്യമായതാണെന്നും പുതിയ, വികസിത ഇന്ത്യയുടെ ജയഘോഷമാണ് ഇതെന്നും മോദി പറഞ്ഞു. ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി സോഫ്റ്റ് ലാൻഡിംഗ് വീക്ഷിച്ച ശേഷമാണ് ദൗത്യത്തെ പ്രശംസിച്ച് സന്ദേശം നൽകിയത്.
ഇന്ത്യയുടെ പുതുയുഗത്തിന്റെ തുടക്കമാണിത്. നാം ഭൂമിയിൽ കണ്ട സ്വപ്നങ്ങൾ ചന്ദ്രനിൽ യാഥാർഥ്യമാക്കി. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഹൃദയഭേരിയുടെ ശക്തി വെളിവാക്കുന്നതാണ് ഈ നിമിഷം. അമൃതകാലത്തെ അമൃതവർഷമാണ് ഈ വിജയമെന്നും മോദി പറഞ്ഞു.
“ഈ നിമിഷം വിലപ്പെട്ടതും അഭൂതപൂർവവുമാണ്. ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷമാണ്. ഈ നിമിഷം 1.4 ബില്യൺ ഹൃദയമിടിപ്പുകളുടെ ശക്തിയാണ്. ഇത്തരം ചരിത്ര നിമിഷങ്ങൾ കാണുമ്പോൾ നമുക്ക് അത്യധികം അഭിമാനമാണ്. ഇത് പുതിയ ഇന്ത്യയുടെ ഉദയമാണ്. വികസിത ഇന്ത്യക്ക് കാഹളം മുഴങ്ങിക്കഴിഞ്ഞു. ഇതിന് മുമ്പ് ഒരു രാജ്യവും അവിടെ (ചന്ദ്രന്റെ ദക്ഷിണധ്രുവം) എത്തിയിട്ടില്ല. നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്താലാണ് ഈ നേട്ടം കൈവരിക്കാനായത്”: പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രൻ ദൂരെ എന്നത് മാറി ചന്ദ്രൻ വിനോദയാത്രയുടെ മാത്രം അകലെ എന്ന് പറയുന്ന കാലം വിദൂരമല്ല. മാനവികതയുടെ വിജയമാണിത്. ഇന്ത്യയുടെ സൗര്യ ദൗത്യം ആദിത്യയാൻ ഉടൻ ആരംഭിക്കും. ഐഎസ്ആർഒ അതിൻ്റെ അവസാനവട്ട ഒരുക്കത്തിലാണ്. എല്ലാ രാജ്യങ്ങളുടെയും ബഹിരാകാശ ദൗത്യങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമേ ഇവ പ്രവര്‍ത്തിക്കൂ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം