പനിക്കൂര്‍ക്കയെ ഒഴിവാക്കിയിട്ടുള്ള ഗൃഹവൈദ്യം ഉണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തിനേറെ വളര്‍ത്തുന്ന ഓമനമൃഗങ്ങള്‍ക്ക് പോലും വളരെയധികം ഉപയോഗപ്രദമായ ഒരു സസ്യമാണ് പനിക്കൂര്‍ക്ക. രൂപഭാവത്തില്‍ കൂര്‍ക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്റെ ചുവട്ടില്‍ കിഴങ്ങുകള്‍ ഉണ്ടാകില്ല. പക്ഷെ ഇലകള്‍ സുഗന്ധപൂരിതമായ ബാഷ്പശീല തൈലങ്ങളാല്‍ സമ്പുഷ്ടമായിരിക്കും. മുന്‍കാലങ്ങളില്‍ പനിക്കൂര്‍ക്കയുടെ ഒരു തൈ എങ്കിലും വീട്ടുപരിസരങ്ങളില്‍ കാണാമായിരുന്നു. എന്നാലിന്ന് ഇതിനെ കുറിച്ച് അറിയാവുന്നവർ തന്നെ വിരളമായിരിക്കുന്നു.
നീർ വാഴ്ചയുള്ള ഏതുമണ്ണിലും നന്നായി വളരുമെന്നതിനാൽ വീട്ടു പരിസരങ്ങളിലോ മൺ ചട്ടികളിലോ മണ്ണ് നിറച്ച ചാക്കുകളിലോ പനിക്കൂർക്ക വളർത്താം. ജലസേചനം വളരെ പരിമിതമായ തോതിൽ മതിയാകും. വേരോട് കൂടിയ തണ്ടുകളോ,ഇളം തളിർപ്പോട് കൂടിയ തണ്ടോ നടാനുപയോഗിക്കാം. പനിക്കൂർക്ക നട്ട് വേര് വന്ന് തുടങ്ങിയ ശേഷം അല്പകാലത്തിനുള്ളിൽ തന്നെ ഇലകൾ ആവശ്യത്തിന് ശേഖരിച്ചുതുടങ്ങാം. മാംസളമായ ഇതിന്റെ ഇലകൾ ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് പല അസുഖങ്ങൾക്കും ഫലപ്രദമായ ഒരു ഒറ്റമൂലിയാണ്. ഇത് കൂടാതെ പ്രാണികളെയും , മറ്റു പരാദജീവികളെയും അകറ്റാൻ കഴിവുള്ള ഒരു ചെടിയായതിനാൽ ഉദ്യാനത്തിലും, വീട്ടു പരിസരങ്ങളിലും വളർത്താവുന്ന ഒരു ഔഷസസ്യമാണ് ഇത്.
Read also…..വയനാട്ടിലെ ടൂറിസ്റ്റ് ഹോമിൽ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ, വ്യാപക പരിശോധന
ഔഷധ ഗുണങ്ങൾ
- ഇലയുടെ നീരിൽ കല്‍ക്കണ്ടം ചേർത്ത് കഴിച്ചാൽ കുട്ടികളുടെ ചുമ മാറും.
- ഇലയുടെ നീര് കാച്ചി എണ്ണ തേച്ചാൽ ജലദോഷം ശമിക്കും.
- തൊണ്ടവേദനക്ക് പനിക്കൂർക്കയില ഇട്ട് തിളപ്പിച്ച വെള്ളം ആവികൊള്ളുക.
- പനിക്കൂർക്കയില നിഴലിലുണക്കി പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ ജലദോഷം മാറും.
- പനിക്കൂർക്കയില നീര് ദിവസവും കഴിച്ചാല്‍ പ്രതിരോധശക്തി വർദ്ധിക്കും.
- പനിക്കൂർക്ക വേര് കഷായം വച്ച് കുടിക്കുന്നത് ഹൃദയത്തിന് ബലം നൽകും.
- ഇലവാട്ടി നെറുകയിൽ വച്ചാൽ കുട്ടികളുടെ ജലദോഷം മാറും.
- പനിക്കൂർക്കയുടെ ഇല അരച്ച് ഗോതമ്പ് മാവോ ഉഴുന്ന് മാവോ ചേർത്ത് വട ഉണ്ടാക്കി കഴിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ഗ്രഹണിക്ക് നല്ലതാണ്.
- പനിക്കൂർക്ക ഇലയും ഗ്രാമ്പൂവും ജാതിക്കയും ഇട്ടവെള്ളം കുടിക്കുന്നത് കോളറക്ക് ഫലപ്രദമാണ്.
- ഇലയുടെ നീര് വെള്ളത്തിൽ ചേർത്ത് കുളിച്ചാൽ കുട്ടികൾക്ക് ജലദോഷം വരില്ല.
- പനിക്കൂർക്കയില അരച്ച് പാല്ക്കഞ്ഞിയിൽ ചേർത്ത് മുലയൂട്ടുന്ന അമ്മമാർ കഴിച്ചാൽ കുഞ്ഞുങ്ങൾക്ക് ജലദോഷം ഉണ്ടാകുകയില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം