തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. പല കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാം. ടെൻഷൻ തലവേദന, മൈഗ്രേൻ, സൈനസ് തലവേദന അങ്ങനെ പല തരം തലവേദനകള്‍ ഉണ്ട്. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്. അമിതമായ സമ്മർദ്ദവും ഉത്കണ്ഠയും ടെൻഷൻ തലവേദനയ്ക്ക് കാരണമാകും. നീണ്ടുനിൽക്കുന്ന സമ്മർദ്ദം വിശപ്പിനെയും ഉറക്കചക്രത്തെ പോലും ബാധിക്കാം. അതിനാല്‍ സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാന്‍ ശ്രമിക്കുക.
ഉറക്കക്കുറവും ചിലപ്പോള്‍ തലവേദനയ്ക്ക് കാരണമാകും. നല്ല ആരോഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കത്തിന്റെ അഭാവം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും അപകടത്തിലാക്കും.
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിർജ്ജലീകരണത്തിന് കാരണമാകും. നിർജ്ജലീകരണത്തിന്റെ വളരെ സാധാരണമായ ലക്ഷണമാണ് തലവേദന. അതിനാല്‍ അത്തരം സാഹചര്യം മൂലം തലവേദനകള്‍ വരുന്നുണ്ടെങ്കില്‍, ധാരാളം വെള്ളം കുടിക്കാം.ഫോണ്‍, ടിവി തുടങ്ങി സ്ക്രീനുകളിൽ അധിക നേര നോക്കിനിൽക്കുകയോ ദീർഘനേരം വായിക്കുകയോ ചെയ്യുന്നത് കണ്ണുകൾക്ക് ആയാസമുണ്ടാക്കുകയും തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും നയിച്ചേയ്ക്കാം. അതിനാൽ, സ്ക്രീനുകളിലേക്കുള്ള നിങ്ങളുടെ എക്സ്പോഷർ പരിമിതപ്പെടുത്താനും സ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ ബ്ലൂ-റേ സംരക്ഷണ ഗ്ലാസുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കുക.വിട്ടുമാറാത്ത സൈനസൈറ്റിസിന്റെ ലക്ഷണമാകാം പതിവ് തലവേദന. നിങ്ങൾക്ക് സൈനസ് അണുബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണാന്‍ മടിക്കേണ്ട
Also Readശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമെന്ന് എഎൻ ഷംസീർ
ഹോർമോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ച് സ്ത്രീകളിൽ ആര്‍ത്തവ ദിനങ്ങളില്‍, ആർത്തവവിരാമം മൂലമൊക്കെ ഇടയ്ക്കിടെ തലവേദന വരാം. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ മുറകളും ഇത്തരം തലവേദനകളെ കുറയ്ക്കാൻ സഹായിക്കും. യോഗ പരിശീലിക്കുന്നതും നല്ലതാണ്.ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന ഉണ്ടാകാം. അല്ലെങ്കില്‍ തലവേദനയായി ഇരിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന കൂട്ടാം. ഇത്തരം ഭക്ഷണങ്ങളെ സ്വയം കണ്ടെത്തി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ഉചിതം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം