ബാകു: ഇന്ത്യൻ താരം പ്രഗ്നാനന്ദ ചെസ് ലോകകപ്പിന്റെ ഫൈനലിൽ. സെമി ഫൈനൽ ടൈബ്രേക്കറിൽ അമേരിക്കൻ താരവും മൂന്നാം സീഡായ ഫാബിയാനോ കരുവാനയെ തോൽപിച്ചാണ് പ്രഗ്നാനന്ദ ഫൈനലിലെത്തിയത്. മാഗ്നസ് കാൾസൻ ആണ് ഫൈനലിൽ പ്രഗ്നാനന്ദയുടെ എതിരാളി.
3.5-2.5 എന്ന പോയിന്റില്‍ ടൈബ്രേക്കറിലൂടെയായിരുന്നു ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ നാല് ഇന്ത്യന്‍ താരങ്ങളില്‍ ആര് പ്രഗ്നാനന്ദ മാത്രമാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. ഇന്ത്യയുടെ തന്നെ അര്ജുന് എരിഗൈസിയെ പ്രഗ്നാനന്ദ നേരത്തെ പരാജയപ്പെടുത്തിയിരുന്നു.
ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദക്ക് 18 വയസ് തികഞ്ഞത്. രണ്ടാം സീഡായ ഹികാരു നകമുറയെ വഴിയിൽ വീഴ്ത്തി മുന്നേറിയ പ്രഗ്നാനന്ദ ബോബി ഫിഷറിനും മാഗ്നസ് കാൾസണും ശേഷം കാൻഡിഡേറ്റ് ടൂർണമെന്റിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായി. 2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.
ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെ മുമ്പ് പരാജയപ്പെടുത്തിയിട്ടുള്ള താരമാണ് ആര് പ്രഗ്നാനന്ദ. അതിനാല്‍തന്നെ ചെസ് ലോകകപ്പ് ഫൈനല്‍ വലിയ ആവേശമാകും. വിശ്വനാഥന് ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്പിക്കുന്ന ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം