ന്യൂഡല്‍ഹി: അപകീർത്തി കേസിൽ മജിസ്ട്രറ്റ് കോടതി വിധി റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഈ മാസം 26-ന് പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന കേസായിരുന്നെങ്കിലും അടുത്ത മാസത്തേക്ക് കോടതി മാറ്റിവെക്കുകയായിരുന്നു. സുറത്ത് സെഷൻസ് കോടതിയിലാണ് രാഹുൽ ഗാന്ധി ഹർജി നൽകിയത്.
കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തിയത്. ഓഗസ്റ്റ് നാലിനായിരുന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള കീഴ്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്.
രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷം,പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാൻ വഴിയൊരുങ്ങുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം