തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
പുറമേ നിന്നു വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം എടുക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അടിയന്തര യോഗം ചേർന്നിരുന്നു. കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 31 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. ഇതുപയോഗിച്ച് 669.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കാൻ കഴിയുക. നിലവിൽ മൂലമറ്റം വൈദ്യുതി നിലയത്തിൽ ശരാശരി 4.2 ദശലക്ഷം യൂണിറ്റ് മാത്രമാണ് പ്രതിദിന വൈദ്യുതി ഉൽപാദനം. ഈ രീതിയിൽ 150 ദിവസത്തേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ് ഉണ്ടാകുക. തുലാവർഷമോ വേനൽമഴയോ കനിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം