ലണ്ടൻ: ബ്രിട്ടനിൽ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബിക്ക് ജീവിതാവസാനം വരെ തടവ്. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ലൂസി ലെറ്റ്ബിക്ക് ആജീവനാന്തം തടവ് വിധിച്ചത്. ജസ്റ്റിസ് ജെയിംസ് ഗോസ്സാണ് ശിക്ഷ പ്രഖ്യാപിച്ചത്. യുകെയിൽ ജീവിതാവസാനം വരെ തടവിനു വിധിക്കപ്പെട്ട നാലാമത്തെ വനിതയാണ് ലൂസി.
ശിക്ഷാ കാലാവധിയ്ക്കിടെ ലൂസി ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ക്രൂരവും കണക്ക് കൂട്ടിയുമുള്ള ഒരു കൊലപാതക പരമ്പരയാണ് നടന്നതെന്ന് ജസ്റ്റിസ് ജെയിംസ് ഗോസ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. വിചാരണയ്ക്കിടെ പ്രതിയ്ക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.
അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. വടക്കന്‍ ഇംഗ്ളണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണച്ചുമതലയായിരുന്നു ലൂസിക്ക്. 2015-നും 2016-നും ഇടയില്‍ ഇവിടെ ഇവരുടെ ക്രൂരതകള്‍ക്കിരയായത് 13 കുഞ്ഞുങ്ങളാണ്.
ഇൻസുലിൻ കുത്തിവെച്ചും അമിതമായി പാലു കുടിപ്പിച്ചും ഞരമ്പിൽ വായു കുത്തിവെച്ചുമൊക്കെയാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയത്. 6 കുട്ടികളെ കൊലപ്പെടുത്താൻ ശ്രമവും നടത്തിയിരുന്നു. ചെസ്റ്റർ ആശുപത്രിയിലെ നിയോനെറ്റോളജി വിഭാഗത്തിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ നവജാത ശിശുക്കളുടെ സംരക്ഷണ ചുമതലയായിരുന്നു നഴ്സ് ലൂസിക്ക്. മാസം തികയുന്നതിന് മുമ്പ് പ്രസവിച്ച കുഞ്ഞുങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണം നിയോനെറ്റോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുമാണ് ഇവരുടെ ക്രൂരതയ്ക്കിരയായത്. നഴ്സ് തന്നെ എഴുതിയ കുറിപ്പാണ് കേസിൽ നിർണായകമായത്.
”ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല” -ലൂസി എഴുതിവെച്ച ഞെട്ടിക്കുന്ന കുറിപ്പ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇന്ത്യൻ വംശജനായ ഡോക്ടർ ഡോ. രവി ജയറാമാണ് ലൂസിയെപ്പറ്റി ആദ്യം സംശയമുന്നയിക്കുന്നത്. ലൂസിയുടെ സംരക്ഷണയിലുള്ള കുട്ടികൾ തുടരെ മരിക്കുന്നതിനെ തുടർന്നാണ് ഡോക്ടർക്ക് സംശയമുണ്ടാകുന്നത്. കുട്ടികളെ പരിചരിക്കുന്നതിൽ വിദഗ്ധയായിരുന്നു ലൂസി. ഈ വൈദഗ്ധ്യം മുതലെടുത്താണ് ഡോക്ടർമാരുടെയും മാതാപിതാക്കളുടെയും വിശ്വാസം നേടിയെടുത്തതും കൊലപാതകങ്ങൾ തുടരെ നടത്തിയതും.
ഇവർ കൂടുതൽ കുട്ടികളെ കൊലപ്പെടുത്തിയതായി സംശയമുണ്ട്. ഇവർ മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രികളിലാണ് അന്വേഷണം നടത്തുന്നത്. ചെസ്റ്റർ ആശുപത്രിയിൽ ജോലിയ്ക്കു വരുന്നതിന് മുമ്പ് ഇവർ ജോലി ചെയ്തിരുന്ന ആശുപത്രികളിലാണ് അന്വേഷണം നടക്കുന്നത്. സംശയാസ്പദമായ ചില സംഭവങ്ങൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം