ഇടുക്കി:കട്ടപ്പന ഇരട്ടയാർ സ്വദേശികൾക്ക് ജീവൻ രക്ഷാ പരിശീലനവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. കുർബാനക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് പെൺകുട്ടി മരണപ്പെട്ട സാഹചര്യത്തിലാണ് വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ആസ്റ്റർ ആശുപത്രികളുടെ നേതൃത്വത്തിൽ നടത്തുന്ന ബീ ഫസ്റ്റ് ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും കെ.സി.വൈ.എം സൗത്ത് റിജ്യന്റെയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ നൂറു കണക്കിന് പേരായിരുന്നു പങ്കെടുത്തത്.
Read also…..ഓണാഘോഷം: ഭക്ഷ്യസുരക്ഷ സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന നാളെ മുതല്‍
അമ്മയോടൊത്ത് സെന്റ് തോമസ് ഫൊറോന പള്ളിയിലെത്തിയ പെൺകുട്ടി കുർബാനക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു കുഴഞ്ഞു വീണത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് ആദ്യവാരം മരണപ്പെടുകയായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ആശുപത്രിയിൽ എത്തുന്നതിന് വരെ ജീവൻ നിലനിർത്തുന്നതിന് വേണ്ട പ്രഥമശുശ്രൂഷ നൽകാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം