സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം ‘ജയിലർ’ രണ്ടാം വാരത്തിലും വൻ വിജയത്തോടെ മുന്നേറുകയാണ്. പത്തു ദിവസം പിന്നിടുമ്പോൾ ആഗോള തലത്തിൽ ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത് 500 കോടിയാണ്. ഇന്ത്യയിൽ നിന്നുമാത്രം ചിത്രം 245.9 കോടി രൂപയോളം നേടി.
2.0, പൊന്നിയിൻ സെൽവൻ 1 എന്നിവയ്ക്ക് ശേഷം 500 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമായും ജയിലർ മാറിക്കഴിഞ്ഞു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലറില്‍ മോഹൻലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തിൽ എത്തുന്നുണ്ട്. രമ്യകൃഷ്ണന്, വിനായകന്, യോഗിബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം