ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ട്വന്റി 20 മത്സരത്തില്‍ 33 റണ്‍സിന് വിജയിച്ചതോടെയാണ് ബുംറയും സംഘവും പരമ്പര സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സഹനായകന് ഋതുരാജ് ഗെയ്ക്വാദ് അര്‍ധസെഞ്ചുറി നേടി ടോപ് സ്കോററായി. താരം 43 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. വെറും 26 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ സഞ്ജു 40 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ ആളിക്കത്തിയ പുതുമുഖതാരം റിങ്കു സിങ്ങാണ് ടീം സ്കോര്‍ 180 കടത്തിയത്. റിങ്കു വെറും 21 പന്തുകളില്‍ നിന്ന് മൂന്ന് സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 38 റണ്‍സെടുത്തു. ശിവം ദുബെ 16 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി രണ്ട് വിക്കറ്റെടുത്തു.
മോശം തുടക്കമായിരുന്നു അയര്‍ലന്‍ഡിന്. 10 ഓവറില്‍ അവര്‍ നാലിന് 63 എന്ന നിലയിലേക്ക് വീണു. പോള്‍ സ്റ്റെര്‍ലിംഗ് (0), ലോര്‍കന്‍ ടക്കര്‍ (0) എന്നിവരെ ഒരോവറില്‍ പ്രസിദ്ധ് കൃഷ്ണ പുരത്താക്കി. ഹാരി ടെക്റ്റര്‍ (7), ക്വേര്‍ടിസ് കാംഫെര്‍ (18) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ബാല്‍ബിര്‍നി പൊരുതി കൊണ്ടിരുന്നു. എന്നാല്‍ അര്‍ഷ്ദീപിന്റെ പന്തില്‍ ഓപ്പണര്‍ പുറത്തായതോടെ അയര്‍ലന്‍ഡ് തോല്‍വി സമ്മതിച്ചു. നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
ജോര്‍ജ് ഡോക്ക്റെല്‍ (13), ബാരി മക്കാര്‍ത്തി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാര്‍ക്ക് അഡെയ്ര് (), കെയ്ഗ് യംഗ് () പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഓഗസ്റ്റ് 23 ന് നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം