കൊച്ചി: സ്ത്രീയോട് അപരമര്യാദയായി പെരുമാറിയ ജില്ലാ നേതാവിനെ സസ്പെൻഡ് ചെയ്ത് സിപിഎം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ.ഹരിദാസിനെയാണ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹരിദാസിനെതിരെ മാസങ്ങള്‍ക്ക് മുന്‍പാണ് പരാതി ഉയര്‍ന്നത്.
ആര്‍ട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു ഹരിദാസ്. യൂണിയനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ത്രീയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ആര്‍ട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നു.
പാർട്ടി അന്വേഷണ കമ്മിഷൻ നടത്തിയ പരിശോധനയിൽ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും സ്ത്രീക്ക് അയച്ചെന്ന് കണ്ടെത്തി. പരാതിക്കാരി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ സിപിഎം നേതൃത്വത്തിന് നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം