തൃശൂർ:അപകട മുനമ്പിൽ പെടുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി മെഗാ പ്രഥമ ജീവൻ രക്ഷാ പരിശീലനവുമായി (ബേസിക് ലൈഫ് സപ്പോർട്ട്) കൊച്ചി ആസ്റ്റർ മെഡ്സിറ്റി.
ജീവൻ രക്ഷാ മേഖലയിൽ തരംഗമായി മാറിയ ആസ്റ്റർ മെഡ്സിറ്റിയുടെ “ബീ ഫസ്റ്റ്, ടു എയ്ഡ് ആൻഡ് സേവ് ലൈവ്സ്” ക്യാമ്പയിനിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു മെഗാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന പരിപാടി ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
READ ALSO…..മട്ടാഞ്ചേരിയിൽ എക്സൈസിന്റെ മിന്നൽ പരിശോധന; 40 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി
അടിയന്തിര മെഡിക്കൽ സാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും അതുവഴി നിരവധി ജീവനുകൾ രക്ഷിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ്, സഹൃദയ വെൽഫയർ അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 200ഓളം വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം