കൊല്‍ക്കത്ത: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടർ പൊലീസിൽ കീഴടങ്ങി. രത്നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയ ഡോ. അരിന്ദം ബാലയാണു കീഴടങ്ങിയത്. സംസ്ഥാന സര്‍കാരിന് കീഴിലുള്ള എസ് എസ് കെ എം ആശുപത്രിയിലെ ഡോക്ടറാണ് അരിന്ദം ബാല.
ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലാണു സംഭവം. സ്റ്റേഷനിലെത്തിയ ഡോക്ടർ, താൻ ഭാര്യയെ കൊലപ്പെടുത്തിയതായി ഡ്യൂട്ടിയിലുള്ള പൊലീസുകാരോടു പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി.
തുടർന്ന്, ഭാര്യാപിതാവ് നൽകിയ പരാതിയിൽ അരിന്ദമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ടുവർഷം മുൻപായിരുന്നു അരിന്ദമിന്റെയും രത്നതാമയുടെയും വിവാഹം. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
ഡോക്ടറെ ഭാര്യയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ദമ്പതികള്‍ കൂടുതലും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത് എന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം