കണ്ണൂർ: കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. കാസർകോട് ചൗക്കി ബദർ നഗര്‍ സ്വദേശി ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. 8.9 ഗ്രാം എംഡിഎംഎ യാണ് പോക്കറ്റിലുണ്ടായിരുന്നത്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്കിടെയാണ് പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗണ്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.
ഞായറാഴ്ച പുലർച്ചെയായിരുന്നു മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടം. അപകടത്തിൽ ലത്തീഫ്,സുഹൃത്തായ മനാഫ് എന്നിവരാണ് മരിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം