കോട്ടയം: റഷ്യയുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണു, എന്നാൽ ഗണപതിയെ പൂജിച്ച് അയച്ച ഇന്ത്യയുടെ പേടകം ചന്ദ്രനിൽ കാലു കുത്തുക തന്നെ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ബഹിരാകാശത്തേക്ക് ഇത്തരം വസ്തുക്കൾ വിക്ഷേപിക്കുമ്പോഴും ഏത് നല്ല കാര്യം ചെയ്യുമ്പോഴും വിഘ്നേശ്വരനെ പ്രാർഥിക്കാറുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പുതുപ്പള്ളിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘നിങ്ങൾ ഈ വാർത്ത കണ്ടിരുന്നോ? ലൂണ താഴെ വീണു. റഷ്യൻ ബഹിരാകാശ പേടകം ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണുവെന്നാണ് ഇപ്പോൾ വാർത്ത വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ ബഹികാശ പേടകം ചന്ദ്രനിൽ കാലുകുത്തുകതന്നെ ചെയ്യുമെന്നാണ് ലോകത്തിലെ മുഴുവന്‍ ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത്. നാം ബഹിരാകാശത്തേക്ക് ഇത്തരം വസ്തുക്കൾ വിക്ഷേപിക്കുമ്പോഴും, ഏത് നല്ലകാര്യം ചെയ്യുമ്പോഴും വിഘ്നേശ്വരനെ പ്രാർഥിക്കുകയും നാളികേരം ഉടയ്ക്കുകയും ചെയ്യുന്നു.
ശാസ്ത്രജ്ഞരാണ് ഇക്കാര്യം ചെയ്യുന്നത്. അങ്ങനെയുള്ള ഭഗവാൻ വിഘ്നേശ്വരനെ, കോടാനുകോടി വരുന്ന ഹിന്ദുസമൂഹത്തിന്റെ എല്ലാമെല്ലാമായ വിഘ്നേശ്വരനെ വെറുമൊരു മിത്താണ് എന്ന് ഭരണഘടനാ പദവിയിൽ ഇരിക്കുന്നൊരാൾ പറഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. സ്പീക്കർ എ.എൻ.ഷംസീറിനെക്കൊണ്ട് പരാമർശം പിൻവലിപ്പിക്കാൻ സിപിഎം തയാറായില്ല. പ്രതിപക്ഷം തിരുത്തിക്കാനും തയാറായില്ല. വിശ്വാസി സമൂഹം ഒന്നായി ഷംസീറിന്റെ പ്രസ്താവനയ്ക്ക് എതിരാണ്’’– സുരേന്ദ്രൻ പറഞ്ഞു.
മാസപ്പടി വിഷയം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ഭായ് ഭായ്, മച്ചാ മച്ചാ ബന്ധം. സര്‍ക്കാരിന്റെ അഴിമതികള്‍ക്ക് കാവലിരിക്കുന്ന ഭൂതമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാറി കഴിഞ്ഞു. ഇത്ര വലിയ അഴിമതി പുറത്തുവന്നിട്ടും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കാത്തത് അത്ഭുതകരമാണെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കൂടാതെ മോദി സർക്കാർ കാരണമാണ് ഇന്നും കേരളത്തിൽ ട്രഷറികൾ പൂട്ടാത്തതും കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയുന്നതും. മോദി ഉളളതു കൊണ്ടാണ് പാവപ്പെട്ടവനു അഞ്ച് കിലോ അരി കൊടുക്കാൻ കഴിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം