തിരുവനന്തപുരം: വിക്രം സാരാഭാ സ്പെയ്സ് സെന്ററിലെ (വിഎസ്എസ്സി) ടെക്നീഷൻ ഗ്രെയ്ഡ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടിച്ച രണ്ട് ഉദ്യോഗാർഥികൾ പിടിയിൽ. ഹരിയാന സ്വദേശികളായ സുനിൽ, സുനിത്ത് എന്നിവരാണ് അറസ്റ്റിലായത്. സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ ഷെയർ ചെയ്ത് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതിയെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലും പട്ടം സ്കൂളിലും വച്ച് പരീക്ഷ എഴുതിയ രണ്ട് പേരാണ് നിലവിൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സുനിൽ കോട്ടണ്‍ഹില്ലില്‍ വച്ചും സുമിത് കുമാര്‍ പട്ടം സെന്റ് മേരീസ് സ്കൂളില്‍ നിന്നുമാണ് പിടിയിലായത്. ഹെഡ്സെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ചായിരുന്നു ഇവരുടെ കോപ്പിയടി.
വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ചതിന് ശേഷം ചോദ്യങ്ങള്‍ ഇവര്‍ ഫോണിലെ സ്ക്രീന്‍ വ്യൂവര്‍ വഴി ഹരിയാണയിലെ സുഹൃത്തുക്കൾക്ക് അയച്ചു നല്‍കുകയായിരുന്നു. അതിനുശേഷം തങ്ങളുടെ ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു.
ഇവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ്, മ്യൂസിയം പോലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
സുനിൽ 80 ചോദ്യങ്ങളിൽ 70 എണ്ണത്തിനും ഉത്തരം എഴുതി. സുനിത്ത് മുപ്പതോളം ചോദ്യങ്ങൾക്ക് ഉത്തരം എഴുതി. പട്ടം സെന്റ്മേരിസ് സ്കൂളിലും കോട്ടൺഹിൽ സ്കൂളിലുമായാണ് ഇവർ പരീക്ഷ എഴുതിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം