വാഷിങ്ടൻ: ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
“പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നാഗരാജപ്പ ഭാര്യയെയും മകനെയും വെടിവെച്ചുകൊന്നശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്,” ബാള്‍ട്ടിമോര്‍ കൗണ്ടി പോലീസ് വക്താവ് ആന്റണി ഷെല്‍ട്ടണ്‍ ഉദ്ധരിച്ച് ബാള്‍ട്ടിമോര്‍ സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും 9 വർഷമായി സോഫ്റ്റ്വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയാണ്. ബാൾട്ടിമോർ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരെ മൂന്നുപേരെയും അവസാനമായി കണ്ടതെന്ന് സമീപവാസികള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം നടന്നതെന്നാണ് സംശയിക്കുന്നത്. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമുള്ള റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം