ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥന് ജീവനൊടുക്കി. ഉജ്ജെനിലെ ബാദ്നഗര് സ്വദേശിയായ ദിലീപ് പവാര്‍(45) ആണ് ഭാര്യ ഗംഗ(40) മക്കളായ യോഗേന്ദ്ര(14) നേഹ(17) എന്നിവരെ കൊലപ്പെടുത്തിയത്.
വളര്‍ത്തുനായയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ദിലീപ് മൂന്നുപേരെയും കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നാലെ പ്രതി സ്വയം കുത്തിപരിക്കേല്‍പ്പിച്ച് ജീവനൊടുക്കുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു. ദമ്പതിമാരുടെ മറ്റു രണ്ട് മക്കള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടിയതിനാല്‍ പിതാവിന്റെ ക്രൂരതയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെയോടെ ദിലീപ് പവാര്‍ തന്റെ വളര്‍ത്തുനായ്ക്കളെ അകാരണമായി മര്‍ദിക്കാന്‍ തുടങ്ങി. നായ്ക്കളെ ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നും ഭാര്യയും മക്കളും ഇയാളോട് അപേക്ഷിച്ചെങ്കിലും കേട്ടില്ല. തുടര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്.
പവാറിന്റെ ഭാര്യ ഗംഗ, (40), മകന് യോഗേന്ദ്ര (14), മകള്‍ നേഹ (17) എന്നിവരെ ഇയാള്‍ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ മറ്റ് രണ്ട് മക്കള്‍ വീട്ടില്‍ നിന്നിറങ്ങിയോടിയതുകൊണ്ട് രക്ഷപെട്ടു. ഭാര്യയെയും മക്കളെയും കൊന്ന ശേഷം ദിലീപ് പവാര്‍ വാളുകൊണ്ട് സ്വയം കുത്തുകയായിരുന്നു. സ്ഥിരം മദ്യപാനിയായ പ്രതിക്ക് ഏതാനും മാസങ്ങളായി ജോലിയും ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അതേസമയം, സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം