ഫിഫാ വനിതാ ലോകകപ്പിൽ സ്പെയിനിന് കന്നി കിരീടം. ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പെയിനിന്റെ കിരീട നേട്ടം. 29ാം മിനുട്ടിൽ ഓൾഗ കാർമോണയാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. ഇതോടെ പുരുഷ-വനിതാ ലോകകപ്പ് കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ രാജ്യമായി സ്പെയിൻ മാറി.
ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി സ്പെയിന് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതിയിലും ഇന്‍ജുറി ടൈമായി 13 മിനിറ്റ് ലഭിച്ചിട്ടും ഇംഗ്ലണ്ടിന് ഗോള്‍ മടക്കാനായില്ല.
ഇംഗ്ലണ്ടും കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങിയിരുന്നത്. പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് നേരത്തേ സ്പെയിനിന്റെ മികച്ച പ്രകടനം. മൂന്നാംസ്ഥാനം നേടിയതാണ് ഇംഗ്ലണ്ടിന്റെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ചനേട്ടം.
വനിതാ ലോകകപ്പ് നേടുന്ന അഞ്ചാമത്തെ രാജ്യമാണ് സ്പെയിൻ. ഇതിന് മുമ്പ് യു.എസ്.എ(4), ജർമനി (2), നോർവേ (1) ജപ്പാൻ(1) എന്നീ രാജ്യങ്ങളാണ് മുമ്പ് വനിതാ ലോകകപ്പ് നേടിയിട്ടുള്ളത്. ഇന്നത്തെ പ്രകടനത്തോടെ വനിതാ ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈലിലും ഗോളടിച്ച ഏഴാമത്തെ താരമായി സ്പെയിനിന്റെ ഓൾഗ മാറി.
2022 അണ്ടർ 20 ഫിഫ വനിതാ ലോകകപ്പും അണ്ടർ 17 ഫിഫ വനിതാ ലോകകപ്പും സ്പെയിൻ നേടിയിരുന്നു. ഇതോടെ ഫിഫയുടെ മൂന്നു സുപ്രധാന കിരീടങ്ങളും നേടുന്ന ആദ്യ ടീമായി കാളപ്പോരിന്റെ നാട്ടുകാർ മാറി.
അതേസമയം, ഫിഫയുടെ മികച്ച യുവതാരമായി സൽമ പാരലുലോ തിരഞ്ഞെടുക്കപ്പെട്ടു.