ഡബ്ലിൻ: രണ്ടാം ട്വന്റി 20 മല്‍സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അയര്‍ലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. മികച്ച പിച്ച് ആണ് ഒരുങ്ങിയിട്ടുള്ളതെന്ന് അയര്‍ലൻഡ് ക്യാപ്റ്റൻ പോള്‍ സ്റ്റെര്‍ലിംഗ് പറഞ്ഞു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനുമായി തന്നെയാണ് ഇറങ്ങിയിട്ടുള്ളത്.
ഓപ്പണിംഗിൽ യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്വാദ് കൂട്ടുകെട്ടിലും മാറ്റമില്ല. ബാറ്റിംഗ് നിരയിലെ സീനിയറായ സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിർണായകമാണ്.
അതേസമയം ആദ്യ മത്സരത്തില്‍ 59 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടമായിട്ടും ഭേദപ്പെട്ട സ്കോർ നേടാനായതിന്റെ ആശ്വാസത്തിലാണ് അയർലൻഡ്. മുൻനിര കൂടി റണ്ണടിച്ചാൽ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി അയര്‍ലന്‍ഡിന് ഉയർത്താനാവും. ട്വന്റി 20 ഫോര്‍മാറ്റില്‍ അയർലൻഡുമായി ഇതുവരെ കളിച്ച ആറ് മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം.
ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, സഞ്ജു സാംസൺ(ഡബ്ല്യു), റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, പ്രസീദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ(സി), രവി ബിഷ്ണോയി
അയർലൻഡ് ടീം: ആൻഡ്രൂ ബാൽബിർണി, പോൾ സ്റ്റെർലിംഗ്(സി), ലോർക്കൻ ടക്കർ(ഡബ്ല്യു), ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, ജോർജ്ജ് ഡോക്രെൽ, മാർക്ക് അഡയർ, ബാരി മക്കാർത്തി, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം