തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘നികുതി പിരിവ് കാര്യക്ഷമമല്ല.
ജിഎസ്ടി വരുമാനം ഏറ്റവും കൂടുതല്‍ കിട്ടേണ്ട ഇടം കേരളമാണ്. സ്വര്‍ണക്കടകളില്‍ നിന്നും ബാറുകളില്‍ നിന്നും നികുതി പിരിക്കുന്നില്ല. നികുതി പിരിവ് കാര്യക്ഷമമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. എങ്ങിനെയാണ് ഇതിനെ പ്രതിരോധിക്കേണ്ടതെന്ന് അറിയാതെ ധനമന്ത്രി ബാലഗോപാല്‍ പ്രയാസപ്പെടുകയാണ്. ഈ അവസ്ഥയ്ക്ക് കാരണക്കാരന്‍ തോമസ് ഐസക്കാണ്. അതിന് യുഡിഎഫ് എംപിമാരെ കരുവാക്കേണ്ടതില്ല’, സതീശന് പറഞ്ഞു.
read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
‘ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎം ഓഫീസ് പണിയുന്നത് ചട്ടം ലംഘിച്ചാണ്. ഇവിടെ ഭൂപതിവ് ചട്ടം ലംഘിച്ചു. നോട്ടീസ് നല്‍കിയിട്ടും പണി നിര്‍ത്തിയില്ല. നിയമവിരുദ്ധമായി പണിയുന്ന കെട്ടിടം ഇടിച്ചു നിരത്തണം. സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം’, വി.ഡി സതീശന് ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം