ശ്രീനഗർ: ലഡാക്കിലെ ലേ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒൻപതു സൈനികർ മരിച്ചു. അപകടത്തിൽ ഒരു സൈനികന് പരിക്കേറ്റു. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് ആറരയോടെ കാറുവിൽനിന്നു ലേയ്ക്കു സമീപമുള്ള ക്യാറിയിലേക്കു സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ലേയിലേക്ക് പോയ മൂന്നു ട്രക്കുകള്‍ ഉള്‍പ്പെട്ട വാഹനവ്യൂഹത്തിലെ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 34 ജവാന്മാരും മൂന്നു ഓഫീസര്‍മാരും അടങ്ങിയ സംഘമാണ് ലേയിലേക്ക് പോയത്.
ക്യാറി നഗരത്തിൽനിന്ന് 7 കിലോമീറ്ററകലെയുള്ള ചെങ്കുത്തായ വഴിയിലൂടെ പോകുമ്പോൾ വാഹനം തെന്നിമറിയുകയായിരുന്നു. 10 സൈനികരാണ് വാഹനത്തിൽ യാത്ര ചെയ്തിരുന്നതെന്ന് അധികൃതർ പറഞ്ഞു. 8 ജവാന്മാരും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി. “ലഡാക്കിലെ ലേയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ഇന്ത്യൻ കരസേനാംഗങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ട്. രാജ്യത്തിന് വേണ്ടിയുള്ള അവരുടെ മാതൃകാപരമായ സേവനം നാം ഒരിക്കലും മറക്കില്ല. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റ സൈനികനെ ഫീല്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേഗത്തില്‍ സുഖം പ്രാപിക്കാൻ പ്രാര്‍ത്ഥിക്കുന്നു, ” ‘എക്സി’ലെ ഒരു പോസ്റ്റില്‍ രാജ്നാഥ് സിംഗ് കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം