കണ്ണൂർ: കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയന് വന്ദേ ഭാരത് എക്സ്പ്രസിൽ കന്നിയാത്ര. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. സ്വകാര്യ ചടങ്ങിന് കണ്ണൂരെത്തിയതായിരുന്നു മുഖ്യമന്ത്രി. വൈകുന്നേരം 3.40-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ചിലാണ് മുഖ്യമന്ത്രി കയറിയത്.
മുഖ്യമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് എറണാകുളം വരേയുള്ള സ്റ്റേഷനുകളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രി യാത്രചെയ്ത കോച്ച് പൂര്‍ണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു. മന്ത്രി അഹമ്മദ് ദേവർ കോവിലും ട്രെയിനിൽ ഉണ്ടായിരുന്നു.
നേരത്തെ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ വലിയ മുൻകരുതലാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.കണ്ണൂരും കാസർഗോഡുമായി കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ട്രെയിനുകള്‍ക്ക് നേരേ നാലുതവണയാണ് കല്ലേറുണ്ടായത്.
ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് ഡ്രോണ്‍ പറത്തിയും പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്റ്റേഷനിലെത്തി. അതേസമയം, സ്റ്റേഷനുള്ളില്‍ മറ്റു യാത്രക്കാര്‍ക്ക് വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കൂത്തുപറമ്പില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം