വിഴിഞ്ഞം: മീൻ പിടിക്കാൻ പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. പുതിയതുറ ആഴാങ്കൽ പുരയിടത്തിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന അലോഷ്യസ് (47) ആണ് മരിച്ചത്. സഹപ്രവർത്തരും പുതിയതുറ സ്വദേശികളുമായ ക്രിസ്തുദാസ്, ജോൺസൺ, സേവ്യർ എന്നിവർ ആണ് നീന്തി രക്ഷപ്പെട്ടത്.
ഇന്നലെ വൈകുന്നേരം പുതിയതുറ തീരത്തിന് സമീപമായിരുന്നു അപകടം.
read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
തിരയടിയിൽ മറിഞ്ഞ വള്ളത്തിനടിയിൽപ്പെട്ട അലോഷ്യസിനെ ഉടന്‍തന്നെ കൂടെയുളളവർ കരയ്ക്കെത്തിച്ച് പുല്ലുവിള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വള്ളത്തിനും എഞ്ചിനും കേടുപാടുണ്ടായിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം