പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപ്പഞ്ചായത്തിൽ പൊതുശ്‌മശാനം വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം മുന്നോട്ടുവച്ചുകൊണ്ടു ഹിന്ദുഐക്യവേദി കൂവപ്പടി പഞ്ചായത്ത് സമിതി നടത്തിയ ഇടപെടലുകൾക്ക് ഫലം കണ്ടുതുടങ്ങി. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഐക്യവേദി നേതാക്കളുമായി പഞ്ചായത്ത് സെക്രട്ടറി കെ.കെ. പ്രശാന്ത്
ചർച്ച നടത്തി.
2018 ജൂലൈയിലും 2019 മാർച്ചിലും ഹിന്ദുഐക്യവേദി പൊതുശ്‌മശാനത്തിനായി നൽകിയ നിവേദനങ്ങളിൽ ഇക്കാലമത്രയും യാതൊരുവിധ തീരുമാനങ്ങളും നടപ്പിലായിരുന്നില്ല. കഴിഞ്ഞമാസം 24ന് പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി നെടുമ്പുറത്ത് എൻ.എം. ഗിരീഷ് ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർ മുമ്പാകെ വിവരാവകാശ അപേക്ഷ സമർപ്പിച്ചിരുന്നു. പഞ്ചായത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ആഗസ്റ്റ് 10ന് പഞ്ചായത്ത് ഭരണസമിതി കൂടി അടിയന്തര തീരുമാനമെടുത്തത്.
ആധുനിക ഗ്യാസ് ക്രിമെറ്റോറിയം സ്ഥാപിയ്ക്കാനുള്ള അനന്തരനടപടികൾക്കായി നിർമ്മാണ നിർവ്വഹണ ഏജൻസിയായ റെയ്ഡ്കോയുമായി ഇതിനോടകം ചർച്ച നടന്നുകഴിഞ്ഞു. നിർമ്മാണക്കരാറിലേർപ്പെടാൻ തീരുമാനമായതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതേത്തുടർന്നാണ് ഹിന്ദുഐക്യവേദി പ്രവർത്തകരുമായി പഞ്ചായത്ത് സെക്രട്ടറി പ്രാരംഭചർച്ച നടത്തിയത്. പൊതുശ്‌മശാനത്തിന്റെ നിർമ്മാണജോലികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് സെക്രട്ടറി ഉറപ്പു നൽകി.
ഹിന്ദു ഐക്യവേദി കുന്നത്തുനാട് താലൂക്ക് സെക്രട്ടറി വി.പി. ശ്രീനിവാസൻ, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി നെടുമ്പുറത്ത് എൻ.എം. ഗിരീഷ്, പഞ്ചായത്ത് സമിതിയംഗം സി.എൻ. സന്തോഷ്, വാർഡ് മെമ്പർമാരായ ശശികല രമേഷ്. ഹരിഹരൻ പടിയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം