ഡബ്ലിൻ: മഴ കളിമുടക്കിയ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അയർലൻഡ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 6.5 ഓവറിൽ 47ന് 2 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്.
ഋതുരാജ് ഗെയ്ക്വാദ് (61 പന്തിൽ 19*), സഞ്ജു സാംസൺ (1 പന്തിൽ 1*) എന്നിവരായിരുന്നു ക്രീസിൽ. തുടർന്ന് പിച്ച് പരിശോധിച്ച അംപയർമാർ മത്സരം തുടരാനാകുന്നില്ലെന്ന് അറിയിച്ചതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഓപ്പണർ യശ്വസി ജയ്സ്വാൾ (23 പന്തിൽ 24), തിലക് വർമ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഓവറിൽ തന്നെ അയർലാൻഡിന് പ്രഹരമേൽപ്പിച്ചു. പരിക്കിൽ നിന്ന് മോചിതനായി ദേശീയ ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. കേവലം നാല് റൺസ് വിട്ടുകൊടുത്ത് ഓപ്പണറായ ആൻഡ്രേ ബിൽബിർനിയുടെയും ലോർകോൻ ടക്കറുടെയും വിക്കറ്റാണ് ഇന്ത്യൻ നായകൻ വീഴ്ത്തിയത്. ബിൽബിർനിയെ ബൗൾഡാക്കുകയും ടക്കറിനെ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിലെത്തിക്കുകയുമായിരുന്നു. ബിൽബിർനി നാല് റൺസ് നേടിയപ്പോൾ ടക്കറിന് റൺസൊന്നും നേടാനായില്ല. നാലോവറിൽ ആകെ 24 റൺസാണ് ബുംറ വിട്ടുകൊടുത്തത്.
മത്സരത്തിലൂടെ അന്താരാഷ്ട്ര ടി 20യിൽ അരങ്ങേറിയ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും നേടി. ഹാരി ടക്കർ (9), ജോർജ് ഡോക്റൽ(1) എന്നിവരൊയാണ് താരം പുറത്താക്കിയത്. രവി ബിഷ്ണോയിയും രണ്ടു പേരെ മടക്കിയയച്ചു. ഓപ്പണറായ നായകൻ പോൾ സ്റ്റിർലിംഗിനെ(11) രവി ബിഷ്ണോയി ബൗൾഡാക്കി. മാർക് അഡൈറിനെ എൽബിഡബ്ല്യൂവിൽ കുരുക്കി. അർഷദീപ് ഒരു വിക്കറ്റ് വീഴ്ത്തി. മൂന്നു ഓവർ എറിഞ്ഞ വാഷിംഗ്ഡൺ സുന്ദറിന് വിക്കറ്റൊന്നും ലഭിച്ചില്ല.
20, 23 തിയതികളിലുമായാണ് അയർലാൻഡിനെതിരെയുള്ള അടുത്ത ടി 20 മത്സരങ്ങൾ. ഇന്നത്തെ മത്സരത്തിലൂടെ പ്രസിദ്ധ് കൃഷ്ണക്ക് പുറമേ ഐപിഎല്ലിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത റിങ്കു സിംഗും അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം