കോട്ടയം: കോട്ടയത്ത് കൈക്കൂലി വാങ്ങവേ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. ചാലുകുന്ന് സിഎൻഐ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ടി തോമസാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൊടുക്കാനെന്ന പേരിലാണ് പണം വാങ്ങിയത്.
കോട്ടയം സ്വദേശിയും മറ്റൊരു സ്കൂളിലെ അധ്യാപികയുമായ പരാതിക്കാരി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സർവീസ് കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് അപേക്ഷ നൽകിയിരുന്നു. താൻ ഇടപെട്ട് വേഗത്തിൽ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് ജോൺ ടി തോമസ് പരാതിക്കാരിയെ സമീപിച്ചത്. ഓഫീസർക്ക് നൽകാൻ 10,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.
തുടർന്ന് അധ്യാപിക കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസ് യൂനിറ്റ് ഡിവൈഎസ്പി രവി കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് സ്കൂളിലെത്തി ഹെഡ് മാസ്റ്ററെ പിടികൂടിയത്. രാവിലെ 11 മണിയോടെയാണ് ഇയാൾ അധ്യാപികയിൽ നിന്നു പണം വാങ്ങിയത്. പിന്നാലെ വിജിലൻസ് കൈയോടെ പൊക്കുകയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പങ്കുണ്ടോയെന്നു അന്വേഷിക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി. ഹെഡ്മാസ്റ്ററെ കോടതിയിൽ ഹാജരാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം