തലശ്ശേരി: യുവാവ് ബ്രൗൺ ഷുഗറുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. തലശ്ശേരി എം.എം. റോഡിലെ പൊൻമാണിച്ചി വളപ്പിൽ വീട്ടിൽ റപ്പു എന്നു വിളിക്കുന്ന പി.വി. റഫ്നാസാണ് (31) അറസ്റ്റിലായത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് തലശ്ശേരിയിൽ നിന്ന് യുവാവ് പിടിയിലായത്. 50 മില്ലിഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് കണ്ടെടുത്തു. തലശ്ശേരി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാറും സംഘവും പിന്നാലെ ഓടിയാണ് യുവാവിനെ എം.എം റോഡിൽനിന്ന് പിടികൂടിയത്. മയക്കുമരുന്ന് വിപണനത്തിൽ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നയാളാണ് യുവാവ്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട റഫ്നാസ് പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.
പ്രിവന്റിവ് ഓഫീസർ വി.കെ. ഷിബു, സുധീർ വാഴവളപ്പിൽ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) ഷെനിത്ത് രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ്, വി.കെ. ഫൈസൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ജസ്ന ജോസഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയാണ് റഫ്നാസെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം