കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ഹോട്ടൽ കെട്ടിടത്തിൽ നിന്നും കോണ്ക്രീറ്റ് കമാനം അടർന്നു വീണു ലോട്ടറി കടയിലെ ജീവനക്കാരൻ മരിച്ചു. പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറന്പ് കെ.ജെ എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാം (46) ആണ് മരിച്ചത്.
വൈകിട്ട് ഒൻപതു മണിയോടെയായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഗരസഭയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിൻ്റെ ഭാഗമാണ് താഴേക്ക് പതിച്ചത്. അപകടമുണ്ടായ കെട്ടിടത്തിൻ്റെ താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന ലോട്ടറികടയിലെ ജീവനക്കാരനായിരുന്നു ജിനോ.
രാത്രിയിൽ ജോലിയ്ക്ക് ശേഷം പുറത്തിറങ്ങി വീട്ടിലേയ്ക്കു പോകാൻ നിൽക്കുകയായിരുന്നു. ഈ സമയത്താണ് ഹോട്ടൽ കെട്ടിടത്തിന്റെ ജനലിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കമാനങ്ങളിൽ ഒന്ന് അടർന്ന് ഇദ്ദേഹത്തിന്റെ തലയിൽ വീണത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം