കാസർഗോഡ്: കാസർഗോഡ് പോക്സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവ്. ഉദ്യാവർ സ്വദേശി സയ്യദ് മുഹമ്മദ് ബഷീറിനെയാണ് ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
2008 മുതലാണഅ കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2008 മുതൽ 2017 വരെ പല തവണയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 97 വർഷം കഠിന തടവിന് പുറമെ എട്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം