കണ്ണൂർ: പതിനേഴു വയസ്സുകാരനെ ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്നു വർഷം തടവും 50,000 രൂപ പിഴയും. ശ്രീകണ്ഠാപുരം ചെങ്ങളായി പുളിയത്താംപറമ്പ് ഷാഹിദ മൻസിൽ സി.കെ.അബ്ദുൽ നാസറിനെ(38) ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് വിധി പറഞ്ഞത്.
2018 ജൂലൈ 9ന് വൈകിട്ട് സ്കൂളിൽ നിന്ന് സ്വകാര്യ ബസിൽ വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിയെ ചുടല എത്തിയപ്പോൾ പ്രതി പീഡിപ്പിക്കാനും വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും കൂടെ വന്നാൽ പണം തരാമെന്ന് പറയുകയും ചെയ്തുവെന്നായിരുന്നു പരാതി.
പരിയാരം എസ്ഐ ആയിരുന്ന വി.ആർ.വിനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം