ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ദേവര’. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക.ജാന്‍വിയുടെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. ചിത്രത്തില്‍ ബോളിവുഡ് താരം സൈഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സെയ്ഫ് അലി ഖാന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ‘ഭൈര’ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍.പോസ്റ്ററില്‍ ഒരു പുഴയുടെയും മലനിരകളുടെയും പശ്ചാത്തലത്തില്‍ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സെയ്ഫ് അലിഖാനെ പോസ്റ്ററില്‍ കാണാം. പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ട് ജൂനിയര്‍ എന്‍ടിആര്‍ താരത്തിന് പിറന്നാളാശംസകള്‍ അര്‍പ്പിച്ചു.
യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര് ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ദേവര 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സിയും പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിളും എഡിറ്ററായി ശ്രീകര്‍ പ്രസാദും എത്തുന്നു.പി.ആര്.ഒ ആതിര ദില്‍ജിത്ത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം