ഇസ്ളാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചു. ക്രിസ്തുമത വിശ്വാസി ഖുറാനെ അപമാനിച്ചെന്നാരോപിച്ചായിരുന്നു അക്രമം. നാല് ക്രിസ്ത്യന്‍ പള്ളികള്‍ അക്രമികള്‍ തകര്‍ത്തുകളഞ്ഞു.
also read.. യുക്രെയ്ന് തുറമുഖത്ത് ചരക്ക് നീക്കം തടഞ്ഞ് റഷ്യന്‍ വ്യോമാക്രമണം
പാക്കിസ്ഥാനിലെ ഫൈസലാബാദ് ജില്ലയിലാണ് സംഭവം. സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, യുണൈറ്റഡ് പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച്, അലൈഡ് ഫൗണ്ടേഷന് ചര്‍ച്ച്, ഇസ നഗ്രി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഷെറോണ്വാലി ചര്‍ച്ച് എന്നിവയ്ക്കു നേരേയായിരുന്നു ആക്രമണം. അക്രമാസക്തരായ ജനക്കൂട്ടം ഒരു ദേവാലയം പൂര്‍ണമായും തീ വച്ചതായും മറ്റ് ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജാറന്‍വാല സ്വദേശിയായ രാജാ അമിര്‍ എന്ന ക്രിസ്തുമത വിശ്വാസിയും സുഹൃത്തും ഖുറാനെ അപമാനിച്ചെന്ന ആരോപണമാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ ക്രിസ്ത്യന്‍ കോളനിയിലേക്ക് ഇരച്ചുകയറി. ദേവാലയങ്ങള്‍ കൂടാതെ വീടുകളും തകര്‍ത്തിട്ടുണ്ട്. രാജാ അമിറിന്റെ വീടും ഇവര്‍ ഇടിച്ചുനിരത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|