കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ ആസിഡ് ഒഴിച്ച് അമ്പതുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്ക് ജീവപര്യന്തം. ഒന്നാം പ്രതി മണത്തണ സ്വദേശി ജോസ് മങ്കുഴി, രണ്ടാം പ്രതി വി.കെ ശ്രീധരൻ എന്നിവരെയാണ് വിവിധ വകുപ്പുകൾ പ്രകാരം 18 വർഷവും, 80,000 രൂപയ്ക്കും അഡീ. ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജ് ജെ വിമൽ ശിക്ഷിച്ചത്. കൊട്ടിയൂരിലെ ചോണാൽ ബിജുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
2021 ഒക്ടോബർ 10 നാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ അമ്മയുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബിജുവിനോടുള്ള പകയെ തുടർന്ന് ജോസും സുഹൃത്തായ ശ്രീധരനും ചേർന്ന് ജീപ്പിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ തടഞ്ഞു നിർത്തി ആസിഡ് ഒഴിച്ച് വെട്ടി പരിക്കേൽപ്പികുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജു സംഭവം നടന്ന് ഒരു മാസത്തിന് ശേഷം ചികിത്സയിലിരികെ മരണപ്പെടുകയായിരുന്നു.
കേസിൽ 45 സാക്ഷികളെയും 51 രേഖകളെയും 12 തൊണ്ടി മുതലുകളെയും അടിസ്ഥാനപ്പെടുത്തിയാണ് പ്രതികൾക്ക് രണ്ട് പേർക്കും ജീവ പരന്ത്യം വിധിച്ചത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രമുഖ അഭിഭാഷകൻ കെ.വിശ്വൻ, അഡ്വ. ബിനുമോ ൻ സൊബാസ്റ്റ്യൻ, അഡ്വ. സ്മിത, ലേഖ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ടി. സുനിൽ, അഡ്വ. എം.എസ് നിഷാദ് എന്നിവരും ഹാജരായി. കേസിലെ മുഖ്യ പ്രതിയായ മണത്തണ മങ്കുഴി വീട്ടിൽ ജോസ് (65) റിമാന്റിൽ കഴിഞ്ഞു കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം