അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻപിടിച്ചെടുത്തത് മുതൽ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഇലാതാകുന്നത് ലോകം മുഴുവൻ വിമർശനങ്ങൾക്കു ഇഡാ വരുത്തിയിരുന്നു.
സ്ത്രീകളുടെ പഠനം ഇലാത്തകനായി സ്ത്രീകളുടെ സ്കൂളുകളും, കോളേജുകളും ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപകനകളും അടപ്പിച്ചിരുന്നു.
പിന്നിട് സ്ത്രികൾ നടത്തുന്നതും, സ്ത്രീകൾക്ക് വേണ്ടിയുള്ളതുമായ സലൂണുകൾക്കും താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു, അവസാനമായി ഒറ്റയ്ക്ക് സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്നും ഒറ്റക്ക് ഇറങ്ങുന്ന സ്ത്രീകളെ സഹായിക്കരുതെന്നും താലിബാൻ വിധിച്ചിരുന്നു.
പൂർണമായി ഒരു മുസ്ലിം രാജ്യം സൃഷ്ട്ടിക്കുന്ന താലിബാനെതിരെ ലോക രാജ്യങ്ങൾ പല കുറി രംഗത്ത് വന്നതാണ്.
സ്ത്രീ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടുള്ള താലിബാന്റെ ഭരണത്തിന്റെ രണ്ടാം വാർഷികം aya സഹജര്യത്തിൽ ആണ് ഐകരാഷ്ട്ര സഭയുടെ യു എൻ എഡ്യൂക്കേഷൻ കനോട്ട് വൈറ്റിന്റെ ഭാഗമായി ക്യാമ്പായി ആരംഭിച്ചത്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭാസത്തിനുള്ള അവകാശത്തെ ബഹുമാനിക്കണം എന്ന ആഹ്വാനത്തോടെ അഫ്ഗാൻ ഗേൾസ് വോയിസ് എന്ന മുദ്രവാക്യത്തോടെയാണ് ക്യാമ്പയിൻ തുടങ്ങിയിരിക്കുന്നത്.
വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം നിരവധി സ്ത്രീകളും പെൺകുട്ടികളും അഫ്ഗാൻ വിട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
പുതുപ്പള്ളിയിൽ പോരിനിറങ്ങാൻ ആം ആദ്മി പാർട്ടിയും; ലൂക്ക് തോമസ് സ്ഥാനാർഥി
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയെ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമായി കണക്കാക്കണമെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്നും ആഗോള വിദ്യാഭ്യാസത്തിനായുള്ള യു.എൻ പ്രത്യേക പ്രതിനിധിയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഗോർഡൺ ബ്രൗൺ അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവസ്ഥയാണ് ആഗോളതലത്തിൽ ഏറ്റവും മോശമെന്ന് കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു
‘പൊതു ഇടങ്ങളിൽ നിന്നെല്ലാം സ്ത്രീകളെയും പെൺകുട്ടികളെയും വിലക്കുകയാണ്. സ്കൂളുകളിലും, ജിമ്മുകളിലും, പാർക്കുകളിലുമൊന്നും സ്ത്രീകൾക്ക് പ്രവേശനമില്ല. വീട്ടിൽ തന്നെ ഇരിക്കണം. പെൺകുട്ടികളെ വിവാഹിതരാക്കുക മാത്രമാണ് നിരവധി കുടുംബങ്ങളുടെ മുന്നിലുള്ള ഒരേയൊരു വഴി. അവരുടെ സമ്മതം പോലുമില്ലാതെയാണ് വിവാഹം ചെയ്യുന്നത്
പഠനം തുടരാൻ വേണ്ടി അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്ത എഞ്ചിനിയറിങ് വിദ്യാർത്ഥി സൊമയ ഫറൂഖി എഫ്.പിയോട് പറഞ്ഞു. യു.എൻ കാംപയിന്റെ പ്രധാന മുഖമാണ് ഇപ്പോൾ ഫറൂഖി. നിലവിൽ ഖത്തറിന്റെ സ്കോളർഷിപ്പിൽ കാലിഫോർണിയയിലെ സക്രമെന്റോ സർവകലാശാലയിലെ രണ്ടാം വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് ഫറൂഖി
പെൺകുട്ടികളിൽ വിഷാദരോഗം വ്യാപകമായുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു,’ ഫറൂഖി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം