കോഴിക്കോട്: പി.വി. അൻവർ എംഎൽഎയുടെ പക്കൽ അനുവദനീയമായതിലും 19 ഏക്കർ ഭൂമി അധികമായി ഉണ്ടെന്ന് ലാൻഡ് ബോർഡ്. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അൻവർ വിശദീകരണം നൽകണമെന്നും അൻവറിനും കുടുംബാംഗങ്ങൾക്കും നോട്ടീസ് അയച്ചതായും ലാൻഡ് ബോർഡ് വ്യക്തമാക്കി.
മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് അൻവർ ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഈ നടപടികള്‍ സ്വീകരിച്ചത്. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം. ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ നടപടികൾ നീണ്ടുപോകുന്നുവെന്നും ലാൻഡ് ബോർഡ് വ്യക്തമാക്കി.
മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്. അന്‍വറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി ആവര്‍ത്തിച്ച വിവരാവകാശ കൂട്ടായ്മ ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി. 34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്.
നേരത്തെ 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകളും പരാതിക്കാർ കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മിച്ചഭൂമിയാണെന്നും ഭൂപരിഷ്കരണ നിയമത്തിലെ ഇളവുകളനുസരിച്ചുളള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്ന് അന്‍വറിന്റെ അഭിഭാഷകന് അറിയിച്ചിരുന്നു.
ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ ആണെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവർത്തകർ അൻവറിനെതിരെ പരാതി ഉയർത്തിയത്.
തുടര്‍ന്നാണ് ഇരുകൂട്ടരോടും എല്ലാ തെളിവുകളും ഓഗസ്റ്റ് 10നകം ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍.