കൊച്ചി: പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളിലെത്തിയത് ജൂണ്‍ 16 ന് ആയിരുന്നു.ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് പുതിയ വിവരം. ഓഗസ്റ്റ് 25നായിരിക്കും ചിത്രം ഒടിടിയില്‍ എത്തുക എന്നാണ് വിവരം. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുക.
രജിഷ വിജയന്, ഷറഫുദ്ധീന്‍, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, വിജയരാഘവന്, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍ അര്‍ഷ ബൈജു, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ജയന് ക്രയോണാണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ സനൂജ് ഖാന്, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍ യെല്ലോടൂത്ത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്സ്ക്യൂറ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.ബിത്രീഎം ക്രിയേഷനാണ് നിര്‍മ്മാണം.ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്. നിര്‍മാണ നിര്‍വ്വഹണം ഷബീര്‍ മലവെട്ടത്ത്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം