ലിവിംഗ് ടുഗതർ ബന്ധം അവസാനിപ്പിച്ചു: കാമുകന്റെ മകനെ കൊലപ്പെടുത്തി പെട്ടിയില്‍ ഒളിപ്പിച്ച് 24കാരി

ഡല്‍ഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് കാമുകന്റെ ഉറങ്ങിക്കിടന്ന മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. യുവാവിന്റെ 11 വയസുകാരനായ മകനെയാണ് കാമുകി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിൽ ഒഴിപ്പിക്കുകയായിരുന്നു.

ലിവിംഗ് ടുഗതർ ബന്ധം അവസാനിപ്പിച്ച് യുവാവ് ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദർപുരിയിൽ ആണ് സംഭവം. 2019 മുതൽ ജിതേന്ദ്രയുമായി 24കാരിയായ പൂജ കുമാരി ലിവിംഗ് ടുഗതർ ബന്ധത്തിലായിരുന്നു. എന്നാൽ, മൂന്ന് വർഷത്തിന് ശേഷം ഇയാൾ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങി. ഇതാണ് പൂജയെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 10-ന് ജിതേന്ദ്രയുടെ ഇന്ദർപുരിയിലെ വിലാസം കണ്ടെത്തി പൂജ ഇയാളുടെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല, കുട്ടി കട്ടിലിൽ കിടന്ന് ഉറങ്ങുന്നതും കണ്ടു. ഉറങ്ങിക്കിടന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെ ശേഷം മൃതദേഹം വസ്ത്രങ്ങൾ അടങ്ങുന്ന പെട്ടിയിൽ ഒളിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന്  പൊലീസ് വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം