കായികരംഗത്ത് ലൈംഗീക പീഡനപരാതിയിൽ കോളിളക്കളങ്ങൾ സൃഷ്ട്ടിച്ചത് വീണ്ടും അവർത്തിക്കുകയാണ്.
തുടർന്നാണ് ഇപ്പോൾ ഹരിയാനയിൽ മന്ത്രിക്കെതിരെ ലൈംഗീക പീഡന പരാതിയുമായി വനിതാ ജൂനിയർ അത്ലറ്റിക് കോച്ച് രാംനഗത്തെത്തിയിരിക്കുന്നത്
ഇന്ത്യൻ വനിതാ ബോക്സിങ് ഫെഡറേഷൻ അധ്യക്ഷൻ ബ്രജ്ബൂഷൻ ശരൺ സിങ്ങിനെതിരെ ഉയർന്ന ലൈംഗീക അതിക്രമണ പരാതിയും അതിന്മേലുണ്ടായ പ്രേശ്നങ്ങളും ലോകാസർേദ്ദ പിടിച്ച് പറ്റിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രേശ്നങ്ങൾ ഇന്ത്യൻ സ്പോർട്സിനെ തന്നെ ബാധിച്ചിരുന്നു.
ഹരിയാന മുൻ കായിക മന്ത്രിയും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്ന സന്ദീപ് സിംഗിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
കേസ് ഒത്തുതീർപ്പാകാനുള്ള ശ്രെമം പരാജയ പെട്ടതോടെ പരാതി ഉന്നയിച്ച കൊച്ചിനെ സസ്പെൻഡ് ചെയുന്ന നടപടിയിലേക്കാണ് ഹരിയാന കായിക മന്ത്രാലയം സ്വീകരിച്ചത്.
ഹരിയാന സിവിൽ സർവീസ് റൂൾസ് പ്രകാരമുള്ള അലവൻസിനു സസ്പെൻഷൻ കാലയളവിൽ പരാതിക്കാരി അര്ഹയാന്നെന്നു ഉത്തരവിൽ പറയുന്നുണ്ട്.
പഞ്ച്കുള ജില്ലയിലെ സ്പോർട്സ് ഓഫിസറെ ഓഗസ്റ്റ് 11 മുതൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
2022 ഡിസംബറിലാണ് കോച്ച് സന്ദീപ് സിങ്ങിനെതിരെ പരാതി നൽകിയത്.
താൻ ഇപ്പോൾ സസ്പെൻഷനിൽ ആണെന്നും,സസ്പെൻഡ് ചെയ്യുന്നതിന്റെ കാരണം പോലും വ്യക്തതമാക്കിട്ടിലിന്നും കോച്ച് പറഞ്ഞു.
കേസ് ഒത്തുതീർപ്പാക്കാൻ തനിക്കു സമ്മർദ്ദം ഉണ്ടെന്നും. ഇത് സർക്കാരിന്റെ പുതിയ തന്ത്രമെന്നെന്നും എന്നാൽ താൻകേസിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പരാതിക്കാരിയായ കോച്ച് പറഞ്ഞു.
2022 ഡിസംബർ 31 നാണു ഇന്ത്യൻ പീനൽ കോഡ് 354 (സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം) 354 എ (ലൈംഗീക പീഡനം) 354 ബി (കരുതിക്കൂട്ടിയുള്ള ആക്രമണം) 342 , 506 വകുപ്പുകൾ ചുമത്തി പ്രകാരം സന്ദീപ് സിംഗിനെതിരെകേസെടുത്തത്.
തുടർന്ന് കായിക വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് സിംഗിനെ മാറ്റിയിരുന്നെങ്കിലും സിങ് സംസ്ഥാന മന്ത്രിയായി തുടരുകയാണ്.
സന്ദീപ് സിങ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
ആരോപണത്തിലൂടെ പ്രതി കുറ്റകറന്നെന്നു തെളിയിക്കാനാകില്ല എന്നാണ് ഹരിയാന സർക്കാരിന്റെ നിലപാട്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം