ജലദോഷവും പനിയുമൊക്കെ വരുത്തുന്ന അഡെനോവൈറസ് അണുബാധ രക്തം കട്ടപ്പിടിക്കാനും ശരീരത്തിലെ പ്ലേറ്റ്ലെറ്റ് തോത് കുറയാനുമൊക്കെ കാരണമാകാമെന്ന് പഠനം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാരോലൈനയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്.
ആന്റി-പ്ലേറ്റ്ലെറ്റ് ഫാക്ടര്‍ 4 തകരാറുകളിലേക്ക് അഡെനോവൈറസ് അണുബാധ നയിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്കിയ നോര്‍ത്ത് കാരോലൈന സര്‍വകലാശാലയിലെ പ്രഫസര്‍ ഓഫ് മെഡിസിന് സ്റ്റീഫന്‍ മോള് പറയുന്നു.ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനം തന്റെ ശരീരത്തിലെതന്നെ പ്ലേറ്റ്ലെറ്റ് ഫാക്ടര്‍-4നെതിരെ ആന്റി ബോഡികളെ പുറത്തുവിടുമ്പോഴാണ് ആന്റി പി എഫ് 4 തകരാറുണ്ടാകുന്നത്. രക്തം കട്ടപ്പിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകൾ പുറത്ത് വിടുന്ന പ്രോട്ടീനാണ് പ്ലേറ്റ്ലെറ്റ് ഫാക്ടർ -4.
Also Read;ഒരാഴ്ചയിലധികം പഴക്കം; ഏലത്തോട്ടത്തിലെ ഓടയില്‍ അജ്ഞാത മൃതദേഹം
പിഎഫ്-4നെതിരെ ഒരു ആന്റിബോഡി ഉണ്ടാവുകയും അവ അതിനോട് ഒട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ ഇത് രക്തപ്രവാഹത്തിൽ നിന്ന് പ്ലേറ്റ്ലെറ്റുകൾ നീക്കം ചെയ്യപ്പെടാൻ ഇടയാക്കുന്നു. ഇതാണ് രക്തം കട്ടപിടിക്കുന്നതിലേക്കും പ്ലേറ്റ്ലെറ്റ് തോത് കുറയുന്നതിലേക്കും നയിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം