ഇടുക്കി: മുരിക്കാശ്ശേരിക്ക് സമീപം പത്തര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിൽ . പണിക്കന്‍കുടി സ്വദേശി ഇടത്തട്ടേല്‍ അനീഷ് ആന്റണി, മുരിക്കാശ്ശേരി ചിന്നാര്‍ സ്വദേശി മുല്ലപ്പള്ളിതടത്തില്‍ രാജേഷ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ മുരിക്കാശ്ശേരി കോളേജ് ജംഗ്ഷനില്‍ വച്ചാണ് ഇരുവരും പിടിയിലായത്. മുരിക്കാശ്ശേരി എസ്എച്ച് റോയ് എന്‍എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോളേജ് ജംഗ്ഷനില്‍ തോപ്രാംകുടി ഭാഗത്തേക്ക് കഞ്ചാവുമായി പോകുന്നതിനു വേണ്ടിയാണ് പ്രതികള്‍ പ്രദേശത്ത് നിന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം