ന്യൂഡല്‍ഹി: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. രാജ്യതലസ്ഥാനത്തും രാജ്യത്തെ വിവിധയിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പോലീസുകാരെയാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
“സ്വാതന്ത്ര്യദിനാഘോഷ ചടങ്ങികളുടെ സുരക്ഷാ ചുമതല വഹിക്കാനാകുന്നതില്‍ ഡല്‍ഹി പോലീസ് അഭിമാനിക്കുന്നു. നഗരത്തിലുടനീളം തടസങ്ങളില്ലാതെയുള്ള ആഘോഷങ്ങള്‍ ഉറപ്പാക്കും. അതിനായി മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്”, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുമൻ നാല്വ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. തീവ്രവാദ ആക്രമണ സാധ്യതകള്‍ പരിശോധിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ഫേഷ്യല്‍ റക്കഗ്നീഷൻ സംവിധാനം ഏര്‍പ്പെടുത്തിയതായി മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവിധയിടങ്ങളില്‍ സിസിടിവികളും ആന്റി ഡ്രോണ്‍ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് (എൻഎസ്ജി), ഡിഫൻസ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷൻ (ഡിആര്‍ഡിഒ) എന്നിവര്‍ക്കും സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തില്‍ കശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധനം ഉണ്ടാകില്ല. എന്നാല്‍, അനിഷ്ടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാൻ പ്രധാന വേദികളിലും ജമ്മു കശ്മീരില്‍ ഉടനീളവും ത്രിതല സുരക്ഷാ സംവിധാനവും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2005 നും 2021 നും ഇടയില്‍, എല്ലാ പ്രധാന ആഘോഷ ദിനങ്ങളിലും കശ്മീരില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരമൊരു നിരോധനം ഉണ്ടായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം