ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ചു തകർത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജെയ്ക് കീഴടങ്ങിയത്.
2016ൽ കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു അക്രമം. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്. 2021ൽ പുതുപ്പള്ളിയിൽ മൽസരിച്ചപ്പോൾ ജെയ്ക് അടക്കമുള്ള എസ്എഫ്ഐ നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.
കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതിനാൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇക്കാരണത്താലാണ് ജെയ്ക് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തത്. കോളജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ അന്നത്തെ സമരം.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം പ്രധാന ചർച്ചയാക്കുകയാണ് ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും. വികസന വിഷയങ്ങളില്‍ പരസ്യസംവാദത്തിന് ഇരുവരും പരസ്പരം വെല്ലുവിളിച്ചു. പുതുപ്പള്ളിയുടെ വികസനം ചര്‍ച്ചയാക്കണമെന്ന് ഇടതുസ്ഥാനാര്‍ത്ഥി വീണ്ടും ആവശ്യപ്പെട്ടതോടെ പിണറായിയുടെ ഭരണത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി തിരിച്ചടിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം