കോട്ടയം: കേന്ദ്ര പദ്ധതികള്‍ പുതുപ്പള്ളിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി ലിജിന്‍ ലാല്‍. പാർട്ടി ഏൽപ്പിച്ച ദൗത്യത്തിൽ സന്തോഷമുണ്ടെന്നും വികസനത്തിന്റെ പേരിൽ വോട്ടു ചോദിക്കുമെന്നും ലിജിൻ ലാൽ പ്രതികരിച്ചു. 53 വർഷം പുതുപ്പള്ളി കാണാത്ത വികസനം ഉപതിരഞ്ഞെടുപ്പിനു ശേഷം എത്തിക്കുകയാണു ബിജെപിയുടെ ലക്ഷ്യമെന്നും ലിജിൻ പറഞ്ഞു.
പുതുപ്പള്ളിയില്‍ വികസനം തന്നെയാണ് ചര്‍ച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിന്‍ ലാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിന്‍ ലാല്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതല്‍ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിന്‍ ലാല്‍ പറഞ്ഞു.
ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ജി.ലിജിൻലാൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്തു ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. കയറ്റുമതി ബിസിനസ് ചെയ്യുകയാണ് ലിജിൻ.
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് എൽഡിഎഫ് സ്ഥാനാർഥിയായി ജെയ്ക് സി.തോമസും എത്തി. ബിജെപി സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള മത്സരാർഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം