പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് പോക്സോ കോടതിയിൽ സി.ബി.ഐ ഹരജി നൽകി. പ്രതികളെ ഹൈദരാബാദിലെ ലാബിൽ നുണപരിശോധനയ്ക്ക് വിധേയമാക്കണം. പ്രതികളുടെ ശബ്ദസാമ്പിളുകളും പരിശോധനയുടെ ഭാഗമാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
2021 ജനുവരിയിലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. അതിനുശേഷം 2022 ആഗസ്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസ് കണ്ടെത്തലിന് സമാനമായിരുന്നു സി.ബി.ഐയുടെ കുറ്റപത്രം. ഈ കുറ്റപത്രം പോക്സോ കോടതി തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പെണ്‍കുട്ടികളുടെ അമ്മ പുനരന്വേഷണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ച് നാലിന് ഇതേവീട്ടില് ഒന്‍പത് വയസ്സുള്ള സഹോദരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി സഹോദരിയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം