തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്റെ പ്രാചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്.
24ന് അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. 31നുശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. എന്നാൽ, അവസാനഘട്ട പ്രചാരണത്തിനു മാത്രമായിരിക്കും മറ്റു മന്ത്രിമാരെത്തുക.
ഇതിനിടെ, പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞാൽ മതിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. വ്യക്തിഗത വിമർശനങ്ങളിലേക്ക് പോകേണ്ട. സർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചാരണമാക്കും. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതും പ്രതിപക്ഷം വികസനങ്ങൾക്ക് തടസം നിൽക്കുന്നതും ചർച്ച ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലപര്യടനത്തിലാണ് ഇടത്-വലത് സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറിൽ വമ്പൻ റോഡ് ഷോ സംഘടിപ്പിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തിൽ നിറസാന്നിധ്യമായത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെയും കടന്ന് പോയി.
ഇന്നും മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കാണുകയാണ് ജെയ്ക് സി തോമസിന്റെ പ്രധാന പരിപാടി. സിപിഐഎം സംസ്ഥാന-ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ജെയ്കിനൊപ്പം ചേരും. വൈകുന്നേരങ്ങളിൽ കുടുംബയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനങ്ങള്‍ക്ക് എല്‍.ഡി.എഫ് തുടക്കമിട്ടിട്ടുണ്ട്. നാളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. 16ന് ജെയ്ക് സി. തോമസ് നാമനിർദേശപത്രിക സമർപ്പിക്കും. തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം